തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശികശങ്കറിന്റെ ചാർട്ടേഡ് അകൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കർ നൽകിയ മൊഴി പരിശോധിയ്ക്കുന്നതിന് വേണ്ടിയാണ് ചാർട്ടേഡ് അക്കൗണ്ടനിനെ ചോദ്യം ചെയ്തത്.