സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 20 താഴ്ന്ന് 2,510 രൂപയായി. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3.03 ഡോളര്‍ കൂടി 1,127.60 ഡോളറിലെത്തി.
രണ്ടുദിവസം മുമ്പ് സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞിരുന്നു. ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിപണിയില്‍ പ്രതിഫലിച്ചിരിക്കുന്നത്.