കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് ഒറ്റയടിക്ക് കൂടിയത് 760 രൂപ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 13 ഓഗസ്റ്റ് 2024 (13:09 IST)
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 760 രൂപയാണ്. ഇതോടെ സ്വര്‍ണവില 52000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52,520 രൂപയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6565 രൂപയാണ്. ഇന്നലെ പവന് 200 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ നാലാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. 
 
കഴിഞ്ഞ നാല് ദിവസംകൊണ്ട് വര്‍ധിച്ചത് 1720 രൂപയാണ്. ഇന്നലെ കുറഞ്ഞ വെള്ളിയുടെ വില ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article