സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 19 ജൂലൈ 2024 (13:00 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 360 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവുകള്‍ ഉണ്ടായിരുന്നു. ഇതിനുശേഷമാണിപ്പോള്‍ വില ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില 54520 രൂപയായി. ഗ്രാമിന് 6815 രൂപയാണ് വില.
 
ഇന്നലെയും സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്നലെ കുറഞ്ഞത് 120രൂപയാണ്. ഈമാസം സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നത് ജൂലൈ 17നായിരുന്നു. 55000രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍