സംസ്ഥാനത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 ഡിസം‌ബര്‍ 2023 (16:03 IST)
സംസ്ഥാനത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46,840 രൂപയായി. 13 ദിവസത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ കുറവ് ഉണ്ടായത്.
 
ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 5855 രൂപയായി. അതേസമയം വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍