രണ്ടുദിവസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 ജൂണ്‍ 2023 (10:10 IST)
രണ്ടുദിവസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയുടെ വിലവര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 5510 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 320 രൂപ വര്‍ദ്ധിച്ച് 44,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
 
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 80 രൂപയിലാണ് വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍