സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം; ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ഏപ്രില്‍ 2023 (13:59 IST)
സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം. ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞു. കഴിഞ്ഞദിവസം റെക്കോര്‍ഡ് സ്വര്‍ണ്ണവിലയാണ് ഇന്ന് താഴ്ന്നത്. 560 രൂപ കുറഞ്ഞതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 44760 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5595 രൂപയായി. ഇന്നലെ 440 രൂപയാണ് സ്വര്‍ണത്തിന് പവനു കൂടിയത്. 
 
ഈ മാസം അഞ്ചിനായിരുന്നു സ്വര്‍ണ്ണവില 45,000 രൂപയില്‍ എത്തിയത്. എന്നാല്‍ ഇന്നലെ അത് മറികടന്ന് 45320 ലേക്ക് ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍