സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍
ശനി, 24 സെപ്‌റ്റംബര്‍ 2022 (16:03 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വിപണി വില 36,800 രൂപയായി. ഇന്നലെ ഒരു പവന് 400 രൂപ വര്‍ദ്ധിച്ചിരുന്നു. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കുറഞ്ഞത്. 
 
ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4600 രൂപയായി. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയിലും ഇടിവുണ്ടായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article