സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 27 ഒക്‌ടോബര്‍ 2021 (11:26 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,800 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4475 രൂപയായിട്ടുണ്ട്. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് സ്വര്‍ണവില ഇടിഞ്ഞത്. ഒക്ടോബര്‍ ഒന്നിന് സ്വര്‍ണവില 34,720 ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ പിന്നീട് സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article