സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 260 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,800 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4350 രൂപയായി. കഴിഞ്ഞദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. ഈമാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയായിരുന്നു തിങ്കളാഴ്ചത്തേത്.