പുതിയമാസത്തില്‍ വില ഉയര്‍ത്തി സ്വര്‍ണം. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 35,200 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4400 രൂപയായി. കഴിഞ്ഞദിവസം 200 രൂപ സ്വര്‍ണത്തിന് കുറഞ്ഞിരുന്നു. കഴിഞ്ഞമാസം മാത്രം 2000 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഡോളര്‍ വിപണിയില്‍ കരുത്താര്‍ജിക്കുന്നത് സ്വര്‍ണത്തിന്റെ തളര്‍ച്ചയ്ക്ക് കാരണമാകുന്നു.