ആർത്തവം അശുദ്ധമെന്ന് പറഞ്ഞ കെ പി സി സി അധ്യക്ഷന്‍ എം എ ഹസനെ പൊതുവേദിയിൽ പരസ്യമായി ചോദ്യം ചെയ്ത് പെൺകുട്ടി. അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഇന്നലെ യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പില്‍ പങ്കെടുക്കവേയാണ് ഹസനെ പെൺകുട്ടി ചോദ്യം ചെയ്തത്.
അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്നായിരുന്നു ഹസൻ പറഞ്ഞത്. ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യന്‍ ആയാലും അുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കേണ്ടതില്ലെന്ന ആഭിപ്രായമാണ് തനിക്കെന്നായിരുന്നു ഹസന്റെ പരാമര്‍ശം. ഇതിനെയാണ് പെൺകുട്ടി ചോദ്യം ചെയ്തത്.
ഏത് തരം അശുദ്ധിയാണ് താങ്കള്‍ ഉദേശിക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ചോദ്യം. രക്തമാണ് ഉദേശിച്ചതെങ്കില്‍ ഞാനും താങ്കളുമെല്ലാം അതിന്റെ ഭാഗമല്ലേയെന്നും പെൺകുട്ടി ചോദിച്ചു. ഇതിനുള്ള മറുപടിയിലും ഹസന്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്നു.
രക്തം ശരീരത്തില്‍ നിന്നും കൂടുതലായി നഷ്ടമാകുന്ന സമയങ്ങളില്‍ വ്രതങ്ങളും കൂടുതല്‍ യാത്രകളും ബുദ്ധിമുട്ടാകുമെന്നും ഈ വിഷയത്തില്‍ ഇപ്പോള്‍ തനിക്ക് ഇത്രയേ പറയാന്‍ കഴിയുകുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.