മലപ്പുറത്ത് 14കാരിക്ക് മയക്കുമരുന്ന് നല്‍കി ഏഴുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ശ്രീനു എസ്

ബുധന്‍, 24 ഫെബ്രുവരി 2021 (16:01 IST)
മലപ്പുറത്ത് 14കാരിക്ക് മയക്കുമരുന്ന് നല്‍കി ഏഴുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് പോക്‌സോ കേസിലെ മുഖ്യപ്രതി. പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ചുപേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
 
പൊലീസിന്റെ പിടിയിലായ രണ്ടുപേര്‍ക്ക് 19ഉം 24ഉം പ്രായമുണ്ട്. മറ്റുപ്രതികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം.ചൈല്‍ഡ് ലൈനാണ് പൊലീസിനെ വിവരം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍