പീഡനം: ബന്ധു ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസ്

വ്യാഴം, 31 ജൂലൈ 2014 (15:35 IST)
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിയുടെ മാതൃസഹോദരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു. കുട്ടിയുടെ മാതൃസഹോദരന്‍ തകഴി വളം‍തിട്ട രാജേഷ്, മാതൃസഹോദരീ ഭര്‍ത്താവ് മോനായി, മുന്‍ സിഐടിയു കണ്‍വീനര്‍ വലിയപറമ്പ് സതീശന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. 
 
അമ്പലപ്പുഴ സ്റ്റേഷന്‍ പരിധിയിലെ ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയായ കുട്ടി അമ്മൂമ്മയ്ക്കൊപ്പം തകഴിയിലുള്ള അമ്മാവന്‍റെ വീട്ടിലായിരുന്നു താമസിച്ചത്. 
 
ഇവര്‍ പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി അമ്പലപ്പുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഇതു സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയിരുന്നു. പഞ്ചായത്തംഗമാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണു സൂചന. 

വെബ്ദുനിയ വായിക്കുക