ആലുവയിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിൽ, കൊലപാതകമെന്ന് ബന്ധുക്കൾ

തിങ്കള്‍, 19 ഓഗസ്റ്റ് 2019 (13:28 IST)
ആലുവയിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ പറവൂർ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിലാണ് പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി (20) യാണ് മരിച്ചത്.
 
വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തനള്ളിൽ മരക്കഷണത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിനുള്ളിൽ സ്ളാബിന്നോട് ചേർന്ന് പട്ടികയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒപ്പം താമസിക്കുന്ന പെൺകുട്ടിയാണ് യുവതിയുടെ മൃതദേഹം കണ്ടത്. പെൺകുട്ടി ഒച്ചവച്ചതോടെ സമീപവാസികൾ ഓടിയെത്തുകയായിരുന്നു. 
 
ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. ഇത് കണ്ടതോടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. തഹസിൽദാരുടെ സാന്നിദ്ധ്യത്തിലല്ലാതെ മൃതദേഹം മാറ്റാനനുവദിക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
 
ഇന്നലെ ഉച്ചക്ക് സന്തോഷത്തോടെ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയുമില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍