സ്വര്‍ണ്ണം കുടക്കമ്പി രൂപത്തില്‍!

വെള്ളി, 20 ജൂണ്‍ 2014 (13:21 IST)
അനധികൃതമായി സ്വര്‍ണ്ണം കൊണ്ടുവരുന്നവര്‍ അധികാരികളെ കബളിപ്പിക്കാനായി പലതരത്തിലും രൂപം മാറ്റി കൊണ്ടുവരികയാണിപ്പോള്‍. അതില്‍ അവസാനത്തെ ഉദാഹരണമായി കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 700 ഗ്രാം സ്വര്‍ണ്ണം കുടക്കമ്പിയുടെ രൂപത്തിലാണു കൊണ്ടുവന്നത്.

ഇതിനൊപ്പം സ്വര്‍ണ്ണം ബിസ്കറ്റ് പാത്രത്തിന്‍റെ സൈഡില്‍ ഷീറ്റ് ഒട്ടിച്ച നിലയിലും പിടികൂടി. ഷാര്‍ജയില്‍ നിന്ന് ജെറ്റ് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി സിറാജുദ്ദീനാണ്‌ (40) ഈ രീതിയില്‍ സ്വര്‍ണ്ണം കടത്തി കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സിന്‍റെ പിടിയിലായത്.

സിറാജുദ്ദീന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതാണ്‌ ഇയാള്‍ കുടുക്കിലാകാന്‍ കാരണം. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്.എ.എസ്.നവാസ്, അഭിലാഷ് ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക