കേരളത്തില്‍ വീണ്ടും ഘര്‍ വാപ്പസി, ചെങ്ങന്നൂരില്‍ 39 പേര്‍ ഹിന്ദുമതം സ്വീകരിച്ചു

Webdunia
തിങ്കള്‍, 20 ജൂലൈ 2015 (14:49 IST)
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ വീണ്ടും കൂട്ട മതംമാറ്റം. 11 ദളിത്‌ ക്രിസ്‌ത്യന്‍ കുടുബങ്ങളില്‍ നിന്നുളള 39 പേര്‍ ഞായറാഴ്‌ച നടന്ന ചടങ്ങില്‍ ഹിന്ദുമതം സ്വീകരിച്ചു.

ചെറിയനാട്‌ നല്ലവീട്ടില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ഞായറാഴ്‌ച രാവിലെ 6 മുതല്‍ 10 വരെയായിരുന്നു ചടങ്ങുകള്‍. ചടങ്ങിന്റെ ഭാഗമായി ഗണിപതിഹോമവും ശുദ്ധിഹോമവും നടത്തി. ചടങ്ങിന്റെ അവസാനം മതം മാറിയര്‍ ഗായത്രീ മന്ത്രജപവും നടത്തി. ചടങ്ങില്‍ വിഎച്ച്‌പിയുടെയും ആര്യസമാജത്തിന്റെയും നേതാക്കള്‍ പങ്കെടുത്തിരുന്നു.