പരിയാരത്ത് പാചകവാതക ടാങ്കറും ലോറിയും കൂട്ടിയിടിച്ചു

വെള്ളി, 29 ജൂലൈ 2016 (08:24 IST)
ദേശീയപാതാ പരിയാരം സ്‌കൂളിന് സമീപം പാചകവാതക ടാങ്കറും ലോറിയും കൂട്ടിയിടിച്ചു. പ്രാഥമിക പരിശോധനയില്‍ പാചകവാതക ചോര്‍ച്ചയില്ലെന്നാണ് നിഗമനം. പരിയാരം പൊലീസും അഗ്നിശമന വിഭാഗവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 
 
സംഭവസ്ഥലത്തെ വാഹന ഗതാഗതം തിരിച്ചുവിടുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. ഇന്നു രാവിലെ മംഗഌരുവില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍, എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക