റേഷൻകടകൾ വഴി ഇനി ഗ്യാസ് സിലിണ്ടറും, ഐഒസിയുമായി കരാർ

വെള്ളി, 4 നവം‌ബര്‍ 2022 (18:01 IST)
റേഷൻ കടകൾ വഴി ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാൻ തീരുമാനം. ഐഒസിയുടെ 5 കിലോ ചോട്ടു ഗ്യാസാണ് കെ സ്റ്റോർ പദ്ധതിയുടെ ഭാഗമായി റേഷൻ കടകൾ വഴി ലഭിക്കുക. ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടിട്ടുള്ള ധാരണാപത്രം ഐഒസിയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിലിൻ്റെ സാന്നിധ്യത്തിൽ ഉപഭോക്തൃ വകുപ്പ് കമ്മീഷണർ ഡോ വി സജിത്ത് ബാബുവും ഐഒസി ജനറൽ മാനേജർ ആർ രാജേന്ദ്രനും ഒപ്പുവെച്ചു.
 
പൊതുവിതരണരംഗത്തെ റേഷൻ കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിൻ്റെ ഭാഗമായുള്ളകെ സ്റ്റോർ പദ്ധതിൽ സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷൻകടകളെയാണ് തെരെഞ്ഞെടുത്തത്. കെ സ്റ്റോർ വഴി ചോട്ടു ഗ്യാസിൻ്റെ വിപണനം, മിൽമയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിതരണം, കോമൺ സർവീസ് സെൻ്റർ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍