നാലു കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വീവേജ് ഫാമിനു സമീപത്തു വച്ച് വള്ളക്കടവ് പുത്തന്‍ റോഡ് മുഹമ്മദലി (24), വലിയതുറ സ്വദേശിയായ ഒരു പതിനേഴുകാരന് എന്നിവരാണ് പിടിയിലായത്.
ബീമാപ്പള്ളി സ്വദേശി സുള്‍ഫിക്കര്‍, വേപ്പിന്മൂട് സ്വദേശി ബിജു എന്നിവര്‍ ഉള്‍പ്പെട്ട കഞ്ചാവ് വില്‍പ്പന സംഘത്തിലെ അംഗങ്ങളാണിവര്‍. തമിഴ്നാട്ടില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഓട്ടോറിക്ഷയില്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച് കച്ചവടം നടത്തുകയാണിവരുടെ തൊഴില്‍.
തുമ്പ, വലിയതുറ, ചെറിയതുറ, വെട്ടുകാട്, ബീമാപ്പള്ളി എന്നിവിടങ്ങളില്‍ കോളനികള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത് എന്ന് പൊലീസ് അറിയിച്ചു.