കഞ്ചാവ് വേട്ട: 2 പേര്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2015 (20:17 IST)
നഗരത്തില്‍ കഴിഞ്ഞ ദിവസം നടന്ന കഞ്ചാവ് വേട്ടയില്‍ രണ്ട് പേര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായയാണ് ഇരുസ്ഥലങ്ങളില്‍ നിന്നായി 32 കിലോ 250 ഗ്രാം കഞ്ചാവ്  പിടികൂടിയത്. 
 
ഇടപ്പള്ളി റെയില്‍വേ പരിസരത്ത് നിന്നും ഇടുക്കി സ്വദേശിയായ മനോജ് തോമസ് (43) കോട്ടയം സ്വദേശിയായ ജിജോ ജോണ്‍ (28) എന്നിവരുടെ കയ്യില്‍ നിന്നും 10 കിലോ 250 ഗ്രാമും  എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോമില്‍ നിന്ന് 22 കിലോ കഞ്ചാവ് പിടികൂടി. ഓണാഘോഷത്തെ ലക്ഷ്യമിട്ട് കൊച്ചിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവ് എന്നാണു സംശയം.  
 
പ്രതികള്‍ എറണാകുളം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു. എറണാകുളം സൗത്ത് റെയില്‍വേ പോലിസ് എസ്.ഐ. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ സംശയാസ്പദമായി സാഹചര്യത്തില്‍ കാണപ്പെട്ട ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ കഞ്ചാവ് കൊണ്ടുവ ആളുകളെ കണ്ടെത്താന്‍ പോലീസിനായില്ല.