കൊട്ടാരക്കര കീഴൂട്ട് വീട് ഉള്‍പ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകള്‍ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉള്‍പ്പെടുന്ന 5 ഏക്കര്‍ ഗണേഷ്‌കുമാറിനും അവകാശപ്പെട്ടതാണ്. ഇടമുളയ്ക്കല്‍ മാര്‍ത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ളാറ്റും ഗണേഷിന്റെ പേരിലാണ് എഴുതിയിരിക്കുന്നത്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേഷാണ് സ്‌കൂള്‍ മാനേജരെന്നും വില്‍പത്രത്തില്‍ പറയുന്നു.
മൂത്ത സഹോദരി ഉഷയാണ് വില്‍പത്രത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നത്. ഗണേഷ് കുമാര്‍ സ്വത്ത് തട്ടിയെടുത്തെന്നാണ് ആരോപണം. എന്നാല്‍, രണ്ടാമത്തെ സഹോദരി ബിന്ദുവിന്റെ പിന്തുണ ഗണേഷിനുണ്ട്. ക്രമക്കേട് നടന്നിട്ടില്ലെന്നും അച്ഛന്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് എഴുതിയ വില്‍പത്രമാണെന്നും ബിന്ദു പറയുന്നു.