കേരള കോണ്‍ഗ്രസ് (ബി) ക്ക് ഒരു മന്ത്രിസ്ഥാനം ലഭിക്കും. പത്തനാപുരത്ത് നിന്നു ജയിച്ച കെ.ബി.ഗണേഷ് കുമാര്‍ ആയിരിക്കും മന്ത്രി പദവിയിലേക്ക് എത്തുക. ഗതാഗത വകുപ്പാണ് ഗണേഷ് കുമാറിനു ലഭിക്കുക. നേരത്തെ ഗതാഗതമന്ത്രിയായി അനുഭവസമ്പത്തുണ്ട് ഗണേഷിന്. കെഎസ്ആര്‍ടിസിയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവന്ന മന്ത്രിയെന്ന വിശേഷണം ഗണേഷിനുണ്ട്. അതുകൊണ്ട് തന്നെ ഗതാഗതവകുപ്പ് ഗണേഷ് തന്നെ കൈകാര്യം ചെയ്യണമെന്നാണ് സിപിഎമ്മിന്റെയും അഭിപ്രായം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും.