സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ട്: കെബി ഗണേഷ് കുമാര്‍

ഞായര്‍, 23 നവം‌ബര്‍ 2014 (12:46 IST)
ടിഒ സൂരജ് ഒരു പാവമാണെന്നും സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ട് എന്നും തുറന്നടിച്ചുകൊണ്ട് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി വിഭാഗം നേതാവുമായ കെബി ഗണേഷ് കുമാര്‍ എം‌എല്‍‌എ രംഗത്ത്. അടുത്ത നിയമ സഭാ സമ്മേളനത്തില്‍ അഴിമതികാരായ രണ്ടുപേരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.

കേരളത്തില്‍ മഹാന്മാരായി ചമഞ്ഞുനടക്കുന്ന പലരുടെയും പല കാര്യങ്ങളും അറിയാമെന്നു ടി.ഒ. സൂരജ് ഇന്നലെ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ഗണേഷ്കുമാര്‍ വെളിപ്പെടുത്തല്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതേ സമയം മന്ത്രിസഭയില്‍ കടന്നുകൂടാനുള്ള ഗണേഷിന്റെ തന്ത്രമാണിതെന്ന വിലയിരുത്തലുമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക