ഇന്ധനക്ഷാമം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനൊപ്പം എണ്ണ കമ്പനികള്‍ ഇന്ധനം എത്തിക്കാനുള്ള കാലതാമസവും കൂടിയതോടെയാണ് സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. ഓരോ ഡിപ്പോയിലും ദീര്‍ഘദൂര ബസ്സുകള്‍ ചെറിയ അളവില്‍ ഡീസല്‍ അടിച്ചാണ് ഇപ്പോള്‍ യാത്ര തുടരുന്നത്. കൂടാതെ ഇത് യാത്രാസമയം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സര്‍വീസ് കളക്ഷനില്‍ നിന്ന് പണം എടുത്ത് സ്വകാര്യപമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്ന സാഹചര്യവും കെഎസ്ആര്‍ടിസി ബസില്‍ ഇപ്പോള്‍ ഉണ്ട്. ഡീസല്‍ ക്ഷാമം മൂലം സര്‍വീസ് മുടങ്ങുന്നതോടെ മാസവരുമാനം 192 കോടിയില്‍ നിന്ന് 164 കോടിയായി കുറഞ്ഞിട്ടുണ്ട്. പല ഡിപ്പോകളിലും കിലോമീറ്റര്‍ 35 രൂപ വരുമാനം ലഭിക്കുന്ന സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്.