1977 ശേഷമുള്ള വനം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (13:14 IST)
1977 ശേഷം സംസ്ഥാനത്തുണ്ടായിട്ടുള്ള എല്ലാ വനം കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 1977 ജനുവരി ഒന്നിന് മുമ്പുള്ള എല്ലാ വനം കയ്യേറ്റങ്ങളും എറ്റ്യ്ഹ്ര്റ്റയും പെട്ടന്ന് ഒഴിപ്പിക്കാണമെന്നാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ആറ് മാസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആറുമാസത്തിനകം കൈയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയായിരിക്കണം. തുടര്‍ന്നുള്ള ആറുമാസത്തിനകം കൈയ്യേറ്റം ഒഴിപ്പിച്ചിരിക്കണമെന്നും കര്‍ശനമായി കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കണക്കു പ്രകാരം 1-1-1977നു ശേഷം കയ്യേറിയ വനമേഖല 7000 ഏക്കര്‍ വരും.

വെബ്ദുനിയ വായിക്കുക