പ്രളയക്കെടുതിയിലായ കേരളത്തിനു വലിയ ആശ്വാസമാകുന്നതായിരുന്നു യുഎഇ ഉൾപ്പെടെ ചില രാജ്യങ്ങൾ പ്രഖ്യാപിച്ച സാമ്പത്തിക സഹായം. യു എ ഇ 700 കോടിയായിരുന്നു കേരളത്തിനായി പ്രഖ്യാപിച്ചത്. എന്നാൽ, യു എ ഇ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നുമുള്ള സഹായം വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
എന്നാൽ, വിദേശസഹായം വേണ്ടെന്ന നിലപാട് ദിവസങ്ങൾക്കുള്ളിൽ യുപിഎ സർക്കാർ തിരുത്തി. ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശ രാജ്യങ്ങൾ സൗഹൃദ നടപടിയായി നൽകുന്ന സഹായം കേന്ദ്രസർക്കാരിനു സ്വീകരിക്കാവുന്നതാണെന്നു മോദി സർക്കാർ 2016 മേയിൽ പുറത്തിറക്കിയ ദേശീയ ദുരന്ത മാനേജ്മെന്റ് പദ്ധതിയിൽ നയമായിത്തന്നെ വ്യക്തമാക്കുന്നുണ്ട്.