സംസ്ഥാനത്തെ ഫ്‌ളക്‌സ് നിരോധനം: അന്തിമതീരുമാനം ഇന്നറിയാം

ബുധന്‍, 15 ഒക്‌ടോബര്‍ 2014 (09:56 IST)
സംസ്ഥാനത്തെ ഫ്‌ളക്‌സ് നിരോധനം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും. 
 
ഫ്‌ളക്‌സ് നിരോധിക്കേണ്ടതില്ലെന്നും നിയന്ത്രിച്ചാല്‍ മതിയെന്നുമുള്ള ശുപാര്‍ശയാണ് മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മഞ്ഞളാംകുഴി അലി എന്നിവരടങ്ങിയ ഉപസമിതിക്ക്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഭൂരിഭാഗം മന്ത്രിമാരും ഇത്തരത്തിലുള്ള അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
 
എന്നാല്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയും സീലുമില്ലാതെ ഒരു ഫ്‌ളക്‌സും സ്ഥാപിക്കാന്‍ അനുവദിക്കില്ല. സീലില്ലാതെ ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ പൊലീസ് അതു നീക്കുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും. 
 
ഫ്‌ളക്‌സ് നിരോധനം സംബന്ധിച്ച നിയമം കൊണ്ടുവരാനുള്ള മുന്‍ തീരുമാനത്തില്‍ നിന്ന് മന്ത്രിസഭ പിന്നോട്ടു പോകും. നിരോധനം മാറ്റി നിയന്ത്രണം മാത്രമാക്കുന്ന സാഹചര്യത്തില്‍ നിയമം ആവശ്യമില്ലാത്തതിനാലാണിത്. ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ നിയന്ത്രണം പ്രാവര്‍ത്തികമാക്കാനാണ് നീക്കം. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക