മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് സംഭാവന നല്‍കിയ സുബൈദയ്ക്ക് തിരിച്ചുകിട്ടിയത് അഞ്ച് ആടുകള്‍

ഗേളി ഇമ്മാനുവല്‍

വ്യാഴം, 30 ഏപ്രില്‍ 2020 (11:59 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് സംഭാവന നല്‍കിയ സുബൈദയ്ക്ക് തിരിച്ചുകിട്ടിയത് അഞ്ച് ആടുകള്‍. തന്റെ ഉപജീവനമാര്‍ഗമായിരുന്ന രണ്ടു ആടുകളെ വിറ്റ് ദുരിതാശ്വാസനിധിയില്‍ സുബൈദ സംഭാവന നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.
 
‘ആദാമിന്റെ ചായക്കട’ ഉടമ കോഴിക്കോട് സ്വദേശി അനീസ് ആദം വാഗ്ദാനം ചെയ്ത ആട്ടിന്‍ കുട്ടികളാണ് ഇന്നലെ സുബൈദയുടെ വീട്ടിലെത്തിയത്. നിരവധി വാഗ്ദാനങ്ങള്‍ കിട്ടിയിരുന്നെങ്കിലും സുബൈദ സ്‌നേഹപുരസരം അതെല്ലാം നിരസിക്കുകയായിരുന്നു. കളക്ടര്‍ ബി അബ്ദുല്‍ നാസറിന്റെയും എം മുകേഷ് എംഎല്‍എയുടേയും നേതൃത്വത്തിലായിരുന്നു ആടുകളെ സുബൈദയ്ക്കു നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍