മിഠായിത്തെരുവിലെ തീപിടിത്തം; പത്തിലേറെ കടകൾ കത്തി നശിച്ചു

വ്യാഴം, 14 മെയ് 2015 (07:41 IST)
നഗരത്തെ പരിഭ്രാന്തിയിലാക്കി വീണ്ടും മിഠായിത്തെരുവില്‍ വന്‍ തീപിടുത്തം നിയന്ത്രണവിധേയമാക്കി. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. പത്ത് കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്, കോയന്‍കോ ബസാറിലെ ബ്യൂട്ടി സ്റോഴ്സ് എന്ന തുണിക്കടയ്ക്കാണ് ആദ്യം തീപിടിച്ചത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടികണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിരിക്കാം എന്നാണ് പ്രഥമികമായ വിലയിരുത്തല്‍.

ബുധനാഴ്ച രാത്രി 9:55നാണ് തീപിടുത്തമുണ്ടായത്. കോയന്‍കോ ബസാറിന് സമീപമാണ് തീപിടുത്തമുണ്ടായത്. ആദ്യം തീപിടിച്ചത് ബ്യൂട്ടി സ്‌റ്റോഴ്‌സ് എന്ന കടയ്ക്കായിരുന്നു. പിന്നീട് സമീപത്തെ വിവിധ കടകളിലേക്ക് തീ പടര്‍ന്നതോടെ കോഴിക്കോട് ജില്ലയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും ഉള്ള 10 ല്‍ ഏറെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് തീയണയ്ക്കുവാന്‍ പരിശ്രമിച്ചത്. ഏയര്‍പോര്‍ട്ട് അതോറ്ററിയുടെ സംവിധാനവും ഉപയോഗിച്ചു.

11.15 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. തീപിടുത്തമുണ്ടായ പല സ്ഥലങ്ങളിലേക്കും ഫയര്‍ഫോഴ്സിന് എത്തിച്ചേരാന്‍ സാധിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായി. കടകള്‍ അടക്കുന്ന സമയം ആയതിനാലാണ് വന്‍ ആളപായം ഒഴിഞ്ഞത്. സംഭവത്തില്‍ അട്ടിമറിയടക്കം ഒരുസാധ്യതയും തള്ളാനാവില്ലെന്ന് എഡിജിപി ശങ്കര്‍ റെഡ്ഡി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക