ഓടിക്കൊണ്ടിരുന്ന ലോഫ്‌ളോര്‍ ബസ്സിന് തീപിടിച്ചു; ആളപായമില്ല

Webdunia
ശനി, 1 ഏപ്രില്‍ 2017 (13:01 IST)
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് പൂർണമായും കത്തിനശിച്ചു. ശനിയാഴ്ച രാവിലെ തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ കുരുതിക്കളം ആറാം ഹെയർപിൻ വളവിനു സമീപമാണ് സംഭവം നടന്നത്.
 
തൊടുപുഴയിൽ നിന്നും കട്ടപ്പനയിലേയ്ക്കു പോയ ബസിനാണ് തീപിടിച്ചത്. വണ്ടിയിൽ തീ ഉയരുന്നതു കണ്ട ഡ്രൈവർ ഉടന്‍‌തന്നെ വണ്ടി നിർത്തുകയും യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കുകയുമായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ബസിലെ തീ അണച്ചത്.
Next Article