കരാര്‍ ലംഘിച്ച് 2018 സിനിമ ഒടിടി റിലീസിനുനല്‍കിയെന്ന് ആരോപണം; സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം തിയേറ്ററുകള്‍ അടച്ചിടും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 ജൂണ്‍ 2023 (16:19 IST)
കരാര്‍ ലംഘിച്ച് 2018 സിനിമ ഒടിടി റിലീസിനുനല്‍കിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം തിയേറ്ററുകള്‍ അടച്ചിടും. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 
 
ബുധന്‍, വ്യാഴം തീയതികളില്‍ സിനിമ കാണുന്നതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ വ്യക്തമാക്കി. ചിത്രം പ്രദര്‍ശനമാരംഭിച്ച് 33-ാം ദിവസമാണ് ഒടിടിയില്‍ റിലീസിനെത്തുന്നത്. സിനിമ തിയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം പിന്നിട്ടാല്‍ മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാവൂ എന്നാണ് കരാര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍