നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിനിമാ താരങ്ങളോട് നാണം കെട്ട രാഷ്ട്രീയം കാണിക്കരുതെന്ന് പ്രമുഖ സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നല്ല വ്യക്തിത്വമുള്ള ഒരുപാട് നേതാക്കള്‍ മത്സരിച്ചിട്ടുണ്ട്, ചിലര്‍ തോല്‍വി ഏറ്റു വാങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പരസ്പരം ചെളി വാരിയെറിയാറില്ലെന്നും അദ്ദേഹം വ്യക്ത്മാക്കി.
തെരഞ്ഞെടുപ്പിനിടയില്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും ആകാം എന്നാല്‍ ചീത്തവിളിക്കായുള്ള സ്ഥലമായി പ്രചരണത്തെ കാണരുതെന്ന് കൈതപ്രം നിരീക്ഷിച്ചു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പ്രത്യാരോപണങ്ങളും ഉണ്ടാകും എന്നാല്‍ അത് തറരാഷ്ട്രീയമായി മാറരുതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗണേഷ്കുമാര്‍ - ജഗദീഷ് പോരാട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരുപാട് നേതാക്കള്‍ ഉണ്ടായിരുന്നു. എത്രയൊക്കെ ആയാലും അവരോളം വരില്ല ഇപ്പോള്‍ മത്സരിക്കുന്നവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.