കവി ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ സോഷ്യൽ മീഡിയ ആ സിനിമക്ക് പണി കൊടുത്തു

വെള്ളി, 7 ഒക്‌ടോബര്‍ 2016 (14:13 IST)
ആസിഫ് അലി - ബിജുമേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു അനുരാഗ കരിക്കിൻ വെള്ളം. കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കും യൂത്തന്മാർക്കും ഒരുപോലെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു ഇത്. എന്നാൽ, അനുരാഗ കരിക്കിൻ വെള്ളത്തിലെ ഒരു രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങി കളിക്കുകയാണ്. ക്ലൈമാക്സിലെ ആ ചുംബന രംഗത്തിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഒരു ചുവന്ന വട്ടംവരച്ചുകൊണ്ടുള്ള ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 
 
അനുരാഗ കരിക്കിൻവെള്ളത്തിൽ ആസിഫ് അലിയും രജിഷ വിജയനും അഭിനയിച്ച ക്ലൈമാക്സിലെ ചുംബനരംഗമാണ് സ്ക്രീൻഷോട്ടുകളായി പ്രചരിക്കുന്നത്. എന്ത് കണ്ടാലും അതിനെ ഒന്നു ട്രോളാനും കൊച്ചാക്കാനും ശ്രമിക്കുന്നവരാണ് ഇതിനു പിന്നിൽ. സാമൂഹിക വിരുതന്മാരുടെ ഈ കണ്ടെത്തൽ തീയേറ്ററിൽ ഇരുന്ന് സിനിമ കണ്ടവരോ, ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചവരോ കണ്ടിട്ടുണ്ടാകില്ല. അങ്ങനെ ആരും കാണാത്തത് കം‌പ്യൂട്ടറിനു മുന്നിൽ കുത്തിയിരുന്ന് കണ്ടുപിടിക്കുന്ന വിരുതന്മാർ നാട്ടിൽ പെരുകിയിരിക്കുകയാണ്.
 
സംവിധായകൻ പറയുന്നത് പോലെ അഭിനയിക്കുന്നു. ബാക്കിയെല്ലാം മറ്റുള്ളവർ സങ്കൽപ്പിച്ചെടുക്കുന്നതല്ലെ. ആളുകൾ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതിൽ വിഷമുണ്ട് എന്നായിരുന്നു സംഭവത്തെകുറിച്ച് ആസിഫ് അലി നൽകിയ പ്രതികരണം.

വെബ്ദുനിയ വായിക്കുക