നസ്രിയ ഇനി ഫഹദിന് സ്വന്തം

വ്യാഴം, 21 ഓഗസ്റ്റ് 2014 (12:23 IST)
നസ്രിയ ഇനി ഫഹദിന് സ്വന്തം. മലയാളസിനിമയുടെ ന്യൂജനറേഷന്‍ താരങ്ങളായ ഫഹദ്‌ ഫാസിലും നസ്രിയയും വിവാഹിതരായി. കഴക്കൂട്ടം അല്‍സാജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ 12 മണിക്കായിരുന്നു നിക്കാഹ്. നടന്‍ ദുല്‍ക്കര്‍ സല്‍മാനൊപ്പമാണ് ഫഹദ് കണ്‍‌വെന്‍ഷന്‍ സെന്ററില്‍ എത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക്‌ മാത്രമായിരുന്നു പ്രവേശനം. താരനിരയടക്കം നാലായിരത്തോളം പേര്‍ പങ്കെടുക്കും. 
 
അല്‍സാജിലെ നാല് ഹാളുകളാണ് നിക്കാഹിന് ഒരുക്കിയിരുന്നത്. കോഴിക്കോടന്‍ ബിരിയാണിയാണ് പ്രധാന ഭക്ഷണം. നിക്കാഹിനു മുമ്പുള്ള മൈലാഞ്ചി കല്യാണം ബുധനാഴ്ച കോവളത്തെ ഹോട്ടലില്‍ നടന്നു.
 
മലയാളത്തിലെ പ്രമുഖ താരങ്ങളും രാഷ്ട്രീയ നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തു. താരങ്ങളെ കാണാന്‍ വന്‍ ജനാവലിയാണ് കണ്‍‌വെന്‍‌ഷന്‍ സെന്ററിന് സമീപം തടിച്ചുകൂടിയത്. വിവാഹത്തോട് അനുബന്ധിച്ച് സുരക്ഷാസന്നാഹവും ഒരുക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക