കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ശിഥിലീകരണം ഉണ്ടാകരുതെന്ന് പന്ന്യന്‍ രവീന്ദ്രന്‍

വെള്ളി, 20 ഫെബ്രുവരി 2015 (16:43 IST)
കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ശിഥിലീകരണം ഉണ്ടാകരുതെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി  പന്ന്യന്‍ രവീന്ദ്രന്‍. സിപിഎമ്മില്‍ വിഎസ്- പിണറായി പോര് മറനീക്കി പുറത്തുവന്ന പശ്ചാത്തലത്തിലാ‍ണ് പന്ന്യന്റെ പ്രസ്താവന.

കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ശിഥിലീകരണം ഉണ്ടാകരുതെന്നാണു സിപിഐയുടെ നിലപാട്. ഇത് ഇടതുപക്ഷത്തിന് പൊതുവില്‍ ദോഷം ചെയ്യും പന്ന്യന്‍ പറഞ്ഞു. സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും. അതു പരിഹരിക്കാനുള്ള കരുത്ത് സിപിഎം നേതൃത്വത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.  വിഎസിനെ സിപിഎം പുറത്താക്കിയാല്‍ സിപിഐ എടുക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്ല കമ്യൂണിസ്റ്റാണെന്നും ഇത്തരത്തില്‍ ചിന്തിക്കുന്നതു പോലും ശരിയല്ലെന്നുമാണ് പന്ന്യന്‍ പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക