തലയില്‍ കയറിയിരിക്കാമെന്ന് കരുതിയോ ?; പിണറായിയോടാണ് കളിയെന്ന് ഓര്‍ത്തില്ല - എസ്ഐക്ക് സസ്പെന്‍‌ഷന്‍

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (15:01 IST)
സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടതിന് എസ് ഐയെ സസ്പെൻഡ് ചെയ്തു. തൃശൂർ എആർ ക്യാമ്പിലെ എഎസ്ഐ റോയ് സി ജോർജിനെ അന്വേഷണ വിധേയമായി ഐജി സസ്‌പെന്‍‌ഡ് ചെയ്‌തത്.

ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന ഒരു ഇംഗ്ലീഷ് പത്രത്തിൽ വന്ന വാർത്തയും അതിനോടൊപ്പം സർക്കാരിനെ വിമർശിക്കുന്ന കമന്റും ഫേസ്‌ബുക്കിലിട്ടതാണ് എസ് ഐക്ക് നടപടിയുണ്ടായത്.

ഗുണ്ടകൾ കേരളത്തിൽ അരങ്ങ് വാഴുമ്പോൾ ജയിലിലുള്ള 1850 കൊടും കുറ്റവാളികളെക്കൂടി പുറത്തേക്കു വിടാൻ ശ്രമിച്ച സിപിഎം സർക്കാർ ഒരുങ്ങുന്നു എന്നപോസ്‌റ്റ് ആംഡ് ഫോഴ്‌സിന്റെ വാട്‌സാപ്പ് ഗ്രൂപിലും റോയ് സി ജോർജ് ഇട്ടിരുന്നു.

പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അന്വേഷണം നടത്താന്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശമുണ്ടായത്. തുടര്‍ന്ന് റോയ് സി ജോർജാണ് കുറ്റക്കാരനെന്ന് കണ്ടെത്തുകയും ആദ്യ നടപടിയായി അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു.
Next Article