എഴുത്തച്ഛന്‍ പുരസ്കാരം വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്

വെള്ളി, 31 ഒക്‌ടോബര്‍ 2014 (18:21 IST)
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് കവി വിഷ്ണു നാരായണന്‍ നമ്പൂതിരി
അര്‍ഹനായി. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡെന്ന് സാംസ്കാരിക മന്ത്രി കെസി ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. താങ്ങാവുന്നതിലും അധികം സന്തോഷമാണ് തനിക്ക് ഉണ്ടായിരിക്കുന്നതെന്ന് വിഷ്ണുനാരായണനന്‍ നമ്പൂതിരി പുരസ്കാര വാര്‍ത്തയോട് പ്രതികരിച്ചു.

കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വം, വള്ളത്തോള്‍ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാഡമി, കേരള സാഹിത്യ അക്കാ‌ഡമി അവാര്‍ഡുകള്‍, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, ചങ്ങന്പുഴ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങിയവ വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് ലഭിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക