യാക്കൂബ് മേമന്റെ വധശിക്ഷയില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍. സിപിഎമ്മിനെ പോലെ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ ലീഗിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമനെ ശിക്ഷിച്ചത് രാജ്യത്തെ നിയമവ്യവസ്ഥയാണ്. അതുകൊണ്ട് തന്നെ വധശിക്ഷ നടപ്പാക്കുന്ന വിഷയത്തില്‍ നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും അതില്‍ ഇടപെടാന്‍ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.