ബാറുകളിലെ പരിശോധന കണ്ണിൽ പൊടിയിടാന്‍: ഇടി മുഹമ്മദ് ബഷീർ
സംസ്ഥാനത്തെ അടച്ചിട്ടിരിക്കുന്ന 418 ബാറുകളിൽ നടത്തുന്ന പരിശോധന കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ളതാണെന്ന് മുസ്ളീംലീഗ് ജനറൽ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ. ബാറുകളിൽ പരിശോധന നടത്തിയതു കൊണ്ട് എന്ത് നേട്ടമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
അടച്ചുപൂട്ടിയ ബാർ വിഷയവുമായി ബന്ധപ്പെട്ട് ചന്ദ്രിക ദിനപത്രത്തിൽ വന്ന മുഖപ്രസംഗം ശരിയാണെന്നും. നിലവാരമില്ലാത്തതിനാലാണ് ബാറുകൾ പൂട്ടിയത് എന്ന് കോടതിയെ സർക്കാർ അറിയിക്കുകയാണ് വേണ്ടത്. അതിനുള്ള ആർജ്ജവം സർക്കാർ കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇടി പറഞ്ഞു.