ചെങ്ങന്നൂർ-തിരുവല്ല പാതയിരട്ടിപ്പിക്കൽ: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

Webdunia
ശനി, 16 ഏപ്രില്‍ 2016 (07:52 IST)
ചെങ്ങന്നൂർ-തിരുവല്ല പാതയിരട്ടിപ്പിക്കൽ ജോലിയുമായി ബന്ധപ്പെട്ടു ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം–കോട്ടയം– കായംകുളം, എറണാകുളം–ആലപ്പുഴ–കായംകുളം, കൊല്ലം– കോട്ടയം പാസഞ്ചറുകളും എറണാകുളം–കോട്ടയം–കൊല്ലം, എറണാകുളം, ആലപ്പുഴ–കൊല്ലം മെമു സർവീസുകളും റദ്ദാക്കും.

കന്യാകുമാരി–മുംബൈ എക്സ്പ്രസ്, കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. ഗുരുവായൂർ–പുനലൂർ പാസഞ്ചർ കോട്ടയത്ത് സർവീസ് അവസാനിപ്പിക്കും. കോട്ടയം പാതയിൽ തീവണ്ടികൾ 45 മിനിറ്റോളം വൈകാന്‍ സാധ്യതയുണ്ടെന്ന് റയില്‍‌വെ വൃത്തങ്ങള്‍ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം