പെരുമ്പാവൂരില്‍ നീട്ടി വളര്‍ത്തിയ മുടി പിതാവ് മുറിപ്പിച്ചതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കാരിക്കോട് സ്വദേശി ഡെന്നിസിന്റെ മകന്‍ 16 കാരനായ എര്‍വിനാണ് മരിച്ചത്. കിടപ്പുമുറിയിലെ ജനറല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മുടി വെട്ടിയശേഷം ശനിയാഴ്ച രാത്രി കുളിക്കാനായി മുറിയിലേക്ക് പോയതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതിനാല്‍ വീട്ടുകാര്‍ കതകില്‍ തട്ടിയെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.