പിതാവിന്റെ ക്രൂരതയ്ക്കിരയായ 56ദിവസം മാത്രം പ്രായമായ കുഞ്ഞ് കണ്ണുതുറന്നു

ശ്രീനു എസ്
ചൊവ്വ, 23 ജൂണ്‍ 2020 (14:59 IST)
അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച 56ദിവസംമാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് കണ്ണുതുറന്നു. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് കുഞ്ഞ് കണ്ണുതുറന്നത്. പിതാവ് കുഞ്ഞിനെ എടുത്ത് എറിയുകയായിരുന്നു. വീഴ്ചയില്‍ കുഞ്ഞിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചു. ചികിത്സയിലിരിക്കെ കുഞ്ഞിന് നിരവധിതവണ അപസ്മാരം വന്നു. 
 
ഇന്നലെ രാവിലെയാണ് കീഹോള്‍ ശസ്ത്രക്രിയ വഴി കുഞ്ഞിന്റെ തലയില്‍ കട്ടപിടിച്ചിരുന്ന രക്തത്തെ മാറ്റിയത്. മണിക്കൂറുകള്‍ക്കു ശേഷം കുഞ്ഞ് വേദനകൊണ്ട് കരഞ്ഞു. അടുത്ത 48മണിക്കൂറില്‍ കുഞ്ഞില്‍ നിന്ന് കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടായാല്‍ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article