ഞാനാണോ ആ ചിറ്റപ്പൻ, ഇനി എന്നെയാണോ രാജിവെപ്പിച്ച് പുറത്താക്കിയത്?; കൺഫ്യൂഷനടിച്ച് വി ടി ബൽറാം

ഞായര്‍, 16 ഒക്‌ടോബര്‍ 2016 (13:59 IST)
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഇ പി ജയരാജന് രാജിവെക്കേണ്ടി വന്നെങ്കിലും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത് വി ടി ബൽറാം ആണ്. ഇ പി ജയരാജനൊപ്പം തന്നെ സോഷ്യൽ മീഡിയകളിലും ട്രോളുകളിലും നിറഞ്ഞ് നിൽക്കുകയാണ് വി ടി ബൽറാമും. ഇതൊക്കെ കാണുമ്പോൾ അദ്ദേഹത്തിന് തന്നെ ഒരു സംശയം ഇനി തന്നെയാണ് നിയമസഭയിൽ നിന്നും രാജിവെപ്പിച്ചത്. ഫെയ്‌സ്ബുക്ക് പേജില്‍ വിടി ബല്‍റാം ഈ കണ്‍ഫ്യൂഷന്‍ പ്രകടിപ്പിക്കുകയും ചെയ്തു.

ജയരാജന്‍ രാജിവെക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ബല്‍റാം പോസ്റ്റ് ചെയ്ത ‘ ഫസ്റ്റ് വിക്കറ്റ് വീണോ ‘എന്ന ചോദ്യം ഉന്നയിച്ച പോസ്റ്റില്‍ വ്യാപക വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഈ കളി കളിക്കാന്‍ യുഡിഎഫിന് തന്റേടമുണ്ടായിരുന്നെങ്കില്‍ കളി തീരുന്നതിന് മുമ്പ് എല്ലാവരും ഓള്‍ ഔട്ട് ആയേനെ എന്ന് വരേ പോയി കമന്റുകള്‍.
 
വി ടി ബൽ‌റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 
 
എനിക്ക്‌ ആകപ്പാടെ ഒരു കൺഫ്യൂഷൻ. ഇനി എന്നെയാണോ രാജിവെപ്പിച്ച്‌ പുറത്താക്കിയത്‌?
ഞാനാണോ ആ ചിറ്റപ്പൻ. എന്റെ ബന്ധുക്കളെയാണോ കണ്ണിൽക്കണ്ടിടത്തെല്ലാം പ്രതിഷ്ഠിച്ചത്‌.
എന്നെയാണോ കയ്യോടെ പിടിച്ചത്‌. എനിക്കെതിരെയാണോ വിജിലൻസ്‌ അന്വേഷണം നടത്തുന്നത്‌.
സൈബർ സിപിഎമ്മുകാരുടെ പൊങ്കാലയും തെറിവിളിയും ഉപന്യാസങ്ങളും നിഷ്പക്ഷ മാധ്യമപ്രവർത്തകരുടെ ഉപദേശങ്ങളുമൊക്കെ കണ്ടപ്പോൾ തോന്നിയ സംശയമാണ്‌.
 
 

വെബ്ദുനിയ വായിക്കുക