അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തില്‍ സിപിഎം പങ്കെടുത്തിട്ടില്ലെന്ന് ആരോപണം
അടിയന്തരാവസ്ഥയ്ക്കെതിരെ സത്യഗ്രഹ സമരത്തില്‍ സിപിഎം പങ്കെടുത്തിട്ടില്ലെന്ന ആരോപണവുമായി അടിയന്തരാവസ്ഥക്കാലത്ത് ലോകസംഘർഷ സമിതിയുടെ കേരള ഘടകം ജനറൽ സെക്രട്ടറിയായിരുന്നു രാമൻ പിള്ള രംഗത്ത്. അടിയന്തരാവസ്ഥയുടെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ബി ടി എച്ച് ഹാളില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് രാമന്‍ പിള്ള സിപിഎമ്മിനെതിരെ ആരോപണമുന്നയിച്ചത്.
അടിയന്തരാവസ്ഥയ്ക്കെതിരെ സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കില്ലെന്ന് സി പി എം നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നോട് നേരിട്ട് പറഞ്ഞതായി കെ രാമന്‍ പിള്ള പറഞ്ഞു. ഈ സമയത്ത് വിപ്ലവകാരികള്‍ മാളത്തില്‍ ഒളിക്കുകയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരത്തില്‍ പങ്കെടുക്കാന്‍ കമ്മ്യൂണിസ്റ്റ് കാര്‍ തയ്യാറായില്ലെന്നും നേരിട്ട് കണ്ടു വി എസ് അച്യുതാനന്ദനോട് സഹകരണം അവിശ്യപ്പെട്ടെങ്കിലും സമരത്തിനില്ല എന്ന നിലപാടായിരുന്നു വി എസും മാർക്സിസ്റ്റ് പാര്‍ട്ടിയും സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.