വൈദ്യുതി മോഷണത്തിന് പിഴയായി 274000 രൂപയും കേസിലെ തുടർ നടപടികൾ ഒഴിവാക്കുന്നതിനായുള്ള തുകയായ 44000 രൂപയും ചേർത്താണ് ആകെ 318000 രൂപാ കെ.എസ്.ഇ.ബി അധികൃതർ ഈടാക്കിയത്. മോഷണം കണ്ടെത്തിയതോടെ വീട്ടിലെ ഫ്യൂസ് ഊരിയെങ്കിലും പിഴ തുക അടച്ചതോടെ രാത്രി തന്നെ വീട്ടിലെ വൈദ്യുതി പുന:സ്ഥാപിക്കുകയും ചെയ്തു. വൈദ്യുതി മോഷണത്തിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.