നാളെ സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെടുപ്പ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 29 മെയ് 2023 (14:53 IST)
സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.  വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ്.  അന്ന് രാവിലെ 6 മണിക്ക് മോക്‌പോള്‍ നടത്തും.  വോട്ടെണ്ണല്‍ മേയ് 31ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.
 
9 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.  ആകെ 60 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  29 പേര്‍ സ്ത്രീകളാണ്.  വോട്ടെണ്ണല്‍ ഫലം www.lsgelection.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍