വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു; കാസര്‍കോഡ് ജില്ല പഞ്ചായത്ത് യുഡിഎഫ് ഭരിക്കും

വ്യാഴം, 19 നവം‌ബര്‍ 2015 (14:46 IST)
കാസര്‍കോഡ് ജില്ല പഞ്ചായത്ത് യു ഡി എഫ് ഭരിക്കും. വോട്ടെടുപ്പില്‍ നിന്ന് രണ്ട് ബി ജെ പി  അംഗങ്ങള്‍ വിട്ടു നിന്നതാണ് യു ഡി എഫിന് ഭരണത്തിലേക്കുള്ള വഴി തുറന്നത്. മുസ്ലിംലീഗിലെ എ ജി സി ബഷീറാണ് പ്രസിഡന്റ്.
 
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഷീറിന് എട്ടും സി പി എമ്മിന്റെ വി പി പി മുസ്തഫയ്ക്ക് ഏഴും വോട്ടാണ് ലഭിച്ചത്. നേരത്തെ, ഇടതുമുന്നണിക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും ബി ജെ പിയുടെ പിന്തുണയില്‍ ജയിച്ചാല്‍ അധികാരം സ്വീകരിക്കില്ലെന്ന് എല്‍ ഡി എഫ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബി ജെ പി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
 
ജില്ലാ പഞ്ചായത്തില്‍ ഭരണസ്തംഭനം ഉണ്ടാവരുതെന്ന് കരുതിയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് ബി ജെ പി പറഞ്ഞു.

വെബ്ദുനിയ വായിക്കുക