തെരഞ്ഞെടുപ്പ് പോരിന് 75664 സ്ഥാനാര്‍ത്ഥികള്‍

ഞായര്‍, 18 ഒക്‌ടോബര്‍ 2015 (15:37 IST)
സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ 75664 പേര്‍ പോരിനു തയ്യാറായതായി റിപ്പോര്‍ട്ട്. നിലവിലെ കണക്കനുസരിച്ച് മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം പേര്‍ സ്ഥാനാര്‍ത്ഥികളായുള്ളത് - 8693. ഏറ്റവും കുറവ് വയനാട് ജില്ലയിലും - 1882 പേര്‍.
 
ജില്ല തിരിച്ചുള്ള കണക്കുകള്‍ പ്രകാരം :
 
തിരുവനന്തപുരം : 6507
കൊല്ലം        : 5701
പത്തനംതിട്ട     : 3814
ആലപ്പുഴ       : 5513
കോട്ടയം       : 5401
ഇടുക്കി        : 5513
എറണാകുളം    : 7536
തൃശൂര്‍        : 7070
പാലക്കാട്      : 6466
മലപ്പുറം       : 8693
കോഴിക്കോട്    : 5971
വയനാട്       : 1882
കണ്ണൂര്‍        : 5109
കാസര്‍കോട്    : 2652

വെബ്ദുനിയ വായിക്കുക