‘ബാറിനെക്കാള്‍ ലാഭം വിദ്യാഭ്യാസക്കച്ചവടമെന്ന് ചിലര്‍ തിരിച്ചറിഞ്ഞു’

ബുധന്‍, 2 ജൂലൈ 2014 (08:44 IST)
ബാര്‍ നടത്തുന്നതിനേക്കാള്‍ ലാഭമാണ് വിദ്യാഭ്യാസക്കച്ചവടമെന്ന് ചിലര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. ഇവരാണ് വിദ്യാഭ്യാസമേഖലയെ തകര്‍ത്തത്. ഒരു ജാതിസംഘടനയുടെ സ്ഥാപനത്തില്‍ വിദ്യാര്‍ഥികളുടെ പ്രവേശനത്തിനും അധ്യാപകനിയമനത്തിനുമായി വാങ്ങിയ കോഴകോടാനുകോടികളാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്ഐയുടെ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
വിദ്യാര്‍ഥി പ്രവേശനം നല്ല രീതിയില്‍ മുന്നോട്ടുപോകുമ്പോഴാണ് കുറച്ചുപേര്‍ കച്ചവടക്കണ്ണോടെ ഈ രംഗത്ത് വന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍തുക കോഴ വാങ്ങുകയാണ്. സ്വാശ്രയകോളേജുകള്‍ മാനേജ്‌മെന്റ് ക്വാട്ട എന്ന പേരിലാണ് വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്നത്.
 
വിദ്യാഭ്യാസരംഗം ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടുപോയാല്‍ അമര്‍ഷവും സമരങ്ങളും ഉണ്ടാകും. സമരമില്ലെങ്കിലാണ് ഇവിടെ അപകടമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക